ഇന്നും രാത്രി ബംഗാളിബഖാലയില് നിന്ന് കുബൂസ് വാങി നടന്നു വരുമ്പൊള്‍, പതിവുപൊലെ ആ സൌദി ചെറുക്കന് കല്ലെറിഞു. കുബൂസ് പരിചയാക്കിയതിനാല് നല്ല ഭാഗത്തൊന്നും കേടുപറ്റിയില്ല.
ഓടിചെന്ന് അവന്റെ ചെകിളകിട്ട് പെടെക്കാന് അറിയാഞിട്ടല്ല, അലെങ്കില്‍ ആ പൊന്നുംകുടത്തിന്റെ കൂബ്ബിനിട്ട് ചവിട്ടി, ചെവിക്കല്ല് പൊട്ടണ തെറിവിളിക്കനുമറിയാം.
എന്നാലുമൊരു വേണ്ടായ്മ്മ.....
ഇരുപത് ലക്ഷം ഇന്ത്യക്കാരുന്ണ്ടത്രെ സൌദിയില്‍, അതില്‍ മുക്കാലും മലയാളികള്‍. ഞാനായിട്ട് അവരുടെ ചോറ്റും പാത്രത്തില്‍ കുപ്പിചില്ല് വാരിയിടേണ്റ്റ്ന്നു വച്ചു.
അലെങ്കില്‍ കാണിച്ചു കൊടുക്കാമായിരുന്നു....ഹും...
നാളെ ഗല്ലി മാറി നടന്നു നൊക്കാം....
കളി എന്റെ അടുത്തു വേണ്ടടാ ചെക്കാ....
Friday, July 3, 2009
Subscribe to:
Post Comments (Atom)
8 comments:
ഇതെന്നാ ?
ഡയറിയാണോ എഴുതുന്നത് ?
എന്തായാലും ബൂലോകത്തേക്ക് സ്വാഗതം.
ഹ..ഹ..ഹ..
അതേതായാലും നന്നായി.സ്വാഗതം സുഹൃത്തേ
മലയാളിക്കു പ്രതികരണ ശേഷിയില്ലന്നാരു പറഞ്ഞു.
സ്വാഗതം,
ഒരു സത്യം പറഞ്ഞാല്‍ ആരും മുഖം ചുളിക്കരുത്.
നമ്മളില്‍ ചിലര്‍ക്ക് നമ്മുടെ നാട്ടില്‍ പണിക്കുവരുന്ന തമിഴ്മക്കളോടുള്ളതുപോലുള്ള ഒരു സമീപനമാണിതെന്നു തോന്നുന്നു.
ഇവിടെ കൊടുക്കുന്നത് അവിടെ കിട്ടുന്നു...!
പിന്നെ ഒരു മനസ്സമാധാനത്തിന് ആരും കാണാതെ, ആളറിയാതെ രണ്ട് പൊട്ടിച്ചു കൊടുക്കണം, കേട്ടോ,,
എന്തുവാ ഇത്.... സൌദിയിലെ അറേബ്യന്‍ കഥകളൊക്കെ പോരട്ടെ...
ബൂലോകത്തേയ്ക്ക് സ്വാഗതം
ഛെ.കേട്ടിട്ട് ഒരു സുഗല്ല.അവനിട്ട് രണ്ടെണ്ണം പൊട്ടിക്കണമായിരുന്നു ചേട്ടായീ..
Post a Comment