Sunday, December 20, 2009

ട്രാക്ടറും പോളേട്ടനും പിന്നെ ഞാനും

പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭാഗം കിട്ടിയ കാട്ടുപറമ്പ് വിറ്റതും ഭൂപണയബാങ്കില്‍നിന്ന് ലോണെടുത്തതും കൂട്ടി എന്റെച്ചനൊരു ട്രാക്ടര്‍ വാങ്ങിക്കുകയുണ്ടായി. മഹേന്ദ്രയുടെ ചോപ്പനൊരു ടിപ്പര്‍ ട്രാക്ടര്‍. തന്റെ എണ്ണിചുട്ട ശബളത്തിനുപുറമെയൊരു ‘എക്സ്ട്രാ ഇന്‍‌കം‌’ മെന്ന മോഹത്താലുണ്ടായ തീരുമാനം. മണ്ണെടുക്കല്‍, പാടം നികത്തല്‍ തുടങ്ങിയ കലാപരിപാടികളുടെ സുവര്‍ണ്ണകാലഘട്ടമായതിനാല്‍ കാര്‍ന്നോരുടെ കണക്കു കൂട്ടല്‍ തെറ്റിയില്ല.

വരന്തരപിള്ളി പേട്ടയിലെ സൂപ്പര്‍ ഡ്രൈവറും വടക്കും‌മുറിയില്‍ ഞങ്ങളുടെ അയല്‍ക്കാരനുമായിരുന്ന മഞ്ഞളി പോളേട്ടനായിരുന്നു ഈ മൊതലിന്റെ സാരഥി. ഡീസന്റിനു ഡീസന്റ്, കച്ചറക്ക് കച്ചറെയെന്ന പോളിസിക്കാരന്‍. കുടും‌ബപ്രാരാബ്ദങ്ങള്‍ മുഴുവന്‍ തലയിലേറ്റിയതിനാല്‍ മുപ്പത്തഞ്ചാം വയസ്സിലും അവിവാഹിതന്‍, സുമുഖന്‍, എല്ലാ ഞായറാഴ്ച്ചയും കുര്‍ബാന കൂടുന്ന അസ്സല്‍ മാപ്ല, അബ് പെരുന്നാളിന് ട്വിസ്റ്റ് അടിച്ച് പെണ്ണുങ്ങളെ ടച്ച് ചെയ്യുന്നവരെ എടുത്തിട്ടടിക്കുന്ന വീരന്‍, പത്തു പൈസ കക്കാതെ മൊതലാളിക്ക് ഓട്ടകാശെത്തിക്കുന്ന മര്യാദകാരന്‍, കള്ളുഷാപ്പിലെ ചെലവ് ഒറ്റക്കെടുക്കുന്ന അഭിമാനി. കാപ്പികാശ് കുറഞ്ഞാല്‍ കോണ്ട്രാക്ട്ടറെ വരച്ച വരയില്‍ നിര്‍ത്തി കാശുവാങ്ങുന്ന ധീരന്‍, നാട്ടിലെ സകലമാന പിള്ളാരുടെയും ഡ്രൈവിങ്ങ് ആശാന്‍.

പക്ഷെ ഈ പൊന്നുംകുടത്തിന്റെ നാക്കില്‍ വികടസരസ്വതി കേറി വിളയാടുമായിരുന്നു. ചിലപ്പോഴൊക്കെ.......ചിലനേരങ്ങളില്‍മാത്രം. ആകെയുള്ളൊരു വീക്കനസ്സ്.

മണ്ണുപണിക്കുപുറമെ വരന്തരപിള്ളി പുഴയില്‍നിന്നുള്ള മണലോട്ടം, കട്ടയോട്ടം, ചുറ്റുഭാഗത്തൊക്കെയുള്ള ചാണകം,, വെണ്ണൂറ്, ആട്ടിന്‍‌കാട്ടം ട്രിപ്പുകളൊക്കെ കിട്ടി അച്ചന്‍ ഭൂപണയ ബാങ്കിലെ ലോണ്‍ ഭംഗിയായ് അടച്ചുകൊണ്ടിരുന്ന അക്കാലത്ത് ഞാന്‍ ഡ്രൈവിങ്ങില്‍ പോളേട്ടന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു.

വണ്ടിയോടിക്കുകയെന്നതിലുമപ്പുറം പോളേട്ടന്റെ കൂടെപോയാല്‍ കിട്ടുന്ന കള്ള തീറ്റയിലായിരുന്നു അന്നെനിക്ക് ഇന്‍‌ട്രസ്റ്റ്. ആമ്പല്ലൂര്‍ സൈഡിലുള്ള തട്ടുകടകളിലെ ബോട്ടിയും കൊള്ളിയും, എറച്ചിചാറും പൊറോട്ടയും, മാപ്രാണം കള്ളുഷാപ്പിലെ ആമയിറച്ചിയും ഞണ്ടും, പുഴുങ്ങിയ താറാവ് മുട്ട മുളകിലിട്ടത് തുടങ്ങി അന്ന് കൊച്ചുപിള്ളേര്‍ക്ക് അപ്രാപ്യവും അതിവിശിഷ്ടവുമായ രുചികള്‍ പരിചയപ്പെടുത്തിയതും ശീലമാക്കി തന്നതും പോളേട്ടനായിരുന്നു. തൃശ്ശൂര്‍ പൂരം വെടികെട്ട്, പാവറട്ടി പെരുന്നാള്‍, നെന്‍‌മ്മാറ-വല്ലങ്ങി വേല, ഉത്രാളികാവ്പൂരം, കന്യാകുമാരി-ഊട്ടി-പളനി ടൂര്‍ട്രിപ്പുകള്‍ മുതലായ ഒരുമാതിരി എല്ലാ വിനോദങ്ങള്‍ക്കും ചെണ്ട പുറത്ത് കോലെന്നപോലെ എന്നെ കൊണ്ടുനടന്നതോടെ ഈയുള്ളവന്‍ ശരിക്കും പോളേട്ടന്റെ ആരാധകനായി മാറുകയായിരുന്നു. കോളേജ്ജില്ലാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ സബ്മിറ്റ് ചെയ്യേണ്ട ഡ്രോയിങ്ങുകള്‍, അസ്സൈമെന്റുകള്‍, സെമസ്റ്റര്‍പരീക്ഷകളെകുറിച്ചെല്ലാം മറന്ന് ഞാന്‍ പോളേട്ടന്റെയും ട്രാക്ടറിന്റെയും പിന്നാലെ കൂടുകായാണുണ്ടായത്.

അക്കാലത്തൊരു ശനിയാഴ്ച്ച രാവിലെ ഞങ്ങള്‍ക്കൊരു ഓട്ടം കിട്ടുന്നു .വരന്തരപിള്ളിക്ക് 5-6 KM അപ്പുറത്ത് മരോട്ടിച്ചാലെന്ന സ്ഥലത്തുനിന്നൊരു ചാണകോട്ടം. ചാണം ലോഡ്ചെയ്യതുകൊണ്ടിരുന്ന സമയത്ത് ആ വഴിയെപോയ ചെത്തുകാരനില്‍നിന്ന് 2കുപ്പി കള്ള് സമ്പാദിച്ചെടുത്തു പോളേട്ടന്‍. ലോഡുകയറ്റുന്ന വീട്ടില്‍ നിന്നുകിട്ടിയ ചാളകൂട്ടാനും തൊട്ടുകൂട്ടി ഒന്ന് ഒന്നേമുക്കാല്‍ കുപ്പി കള്ളടിച്ച് ( കാല്‍ കുപ്പി ഞാനടിച്ചു) ഫോമിലായ പോളേട്ടന്‍ ലോഡും വണ്ടി എന്നിക്കോടിക്കാന്‍ തരുകയാണുണ്ടായത്.

പൊതുവെ സ്പ്പീഡ്കൂടിയ ഇനത്തില്‍ പെട്ടതിനാലും ചാണകം കേറ്റി ലോഡുകിട്ടിയ സന്തോഷത്താലും ആമയെ തോല്‍പ്പിക്കുന്ന വേഗത്തില് ഇഴയുന്നു ഞങ്ങളുടെ കണ്‍‌മണി. കള്ളറ്റിച്ച് ഫിറ്റായ പോളേട്ടന്‍ ഭരണിപാട്ടും മണ്ണുപണിക്കാരുടെ ഈരടികളും പാടി ബോറടി മാറ്റുന്നു. ആളനക്കം കുറഞ്ഞ റബ്ബര്‍ തോട്ടത്തിന്റെ സൈഡിലൂടെയുള്ള കയറ്റം കയറുകയായിരുന്നു വണ്ടി. ആ പറമ്പില്‍ നിന്ന് പുല്ലരിയുകയായിരുന്ന ഒരു പെണ്‍കുട്ടി, വണ്ടികാരുടെ ഫോം കണ്ടിട്ടോ, ട്രാക്ടറ്രിന്റെ സ്പീഡു കണ്ടൊ പുല്ലരിയല്‍ നിറുത്തി ,വായപൊത്തി ഒരു പരിഹാസസിരിയ്യോടെ ഞങ്ങളെ നോക്കിനിന്നുപ്പോയി. അത് പക്ഷെ പോളേട്ടന് പിടിച്ചില്ല, വികടന്‍ വായിലേക്ക് ഓടിയെത്തുകയായിരുന്നു.

“എന്താടി പൂ...........................മോളെ നിന്ന് ഇളിക്കുന്നത്...........”
“വണ്ടീ‍ല്‍ കേറിക്കോ........... അടുത്ത സ്റ്റോപ്പിലെറങ്ങാം...........”

പെങ്കൊച്ച് പേടിച്ചിട്ടുണ്ടാകണം, അപ്പാ......അമ്മേ യെന്ന അലറിവിളിച്ചിട്ടുണ്ടാകാം.
10 സെക്കന്റില്‍ ആളെത്തി. സ്ക്കൂളുവിട്ടത് പോലെ.

പിന്നെയുള്ള യാ‍ത്ര താലപൊലിയും വിളക്കുമായിട്ടായിരുന്നു. മണിക്കൂറില്‍ 5കി.മി വേഗതിലോടുന്ന ശകടം.വണ്ടിയുടെ ഒപ്പം നടന്ന്, റബ്ബറിന്റെ കമ്പെടുത്ത് കുത്തി രസിക്കുന്നു ചിലര്‍. പിന്നിലെ പെട്ടിയില്‍ നിന്നെടുത്ത് മുഖത്തിനുനേരെയെറിയുന്ന പച്ച ചാണകത്തിന് പ്രത്യേക സുഗന്ധവും ടേസ്റ്റും. കാതടിച്ചു പോകുന്ന A ക്ലാസ്സ് തെറികള്‍. അരകിലോമിറ്ററോളം ട്രാക്ടറിന്റെ കൂടെ നടന്ന്, ഭരണിപാട്ട് പാടി ബോറടിച്ച് അവര്‍ തിരിച്ചുപോയപ്പോഴാണ് വരന്തരപിള്ളി അങ്ങാടി ഇനിയും കാണാമല്ലോ എന്നെനിക്കുറപ്പായത്.

അടുത്തുകണ്ടൊരു കുളത്തില്‍ മുങ്ങികുളിച്ച് വരന്തരപിള്ളിയിലെത്തിയ ഞാന്‍ അന്നുതന്നെ പോളേട്ടന്റെയടുത്തുള്ള ശിഷ്യത്വം അവസാനിപ്പിച്ചു. ഉള്ളതുപറഞ്ഞാല്‍ പോളേട്ടനടിച്ച ഡയലോഗിന് ആള്‍ടെ ചെകിളക്കൊരു വീക്ക് അത്യാവശ്യമായിരുന്നു. പക്ഷെ എട്ടും പൊട്ടും തിരിയാത്തൊരു നരുന്തു ചെക്കനെ റബ്ബര്‍ കമ്പിനടിച്ചതിലും ചാണകേറുനടത്തിയതിലും പ്രതിഷേധിച്ച് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ “മരോട്ടിച്ചാല്‍ ഏരിയായില്‍” കാലുകുത്തിയിട്ടില്ല. ഇനിയൊട്ട് പോകുകയുമില്ല...................................

35 comments:

ആർദ്ര ആസാദ് said...

ആശാനു സമർപ്പണം.

Typist | എഴുത്തുകാരി said...

ആശാന്റെ കൂടെ നടന്നിട്ടൊരുപാട് ഗുണങ്ങള്‍ കിട്ടിയില്ലേ, അപ്പോ പിന്നെ ഇതു പോട്ടേന്നു വക്കണം. ആരും അറിയാതിരുന്നതല്ലേ, ഇപ്പഴിങ്ങനെ വിളിച്ചു കൂവിയിട്ടല്ലേ, ഞങ്ങളൊക്കെ അറിഞ്ഞതു്.:)

ക്രിസ്തുമസ് പുതുവത്സരാശംസകള്‍.

Manu said...

Joy chettanodithu venamaayirunno?

ബിനോയ്//HariNav said...

"..അടുത്തുകണ്ടൊരു കുളത്തില്‍ മുങ്ങികുളിച്ച് വരന്തരപിള്ളിയിലെത്തിയ ഞാന്‍ അന്നുതന്നെ പോളേട്ടന്റെയടുത്തുള്ള ശിഷ്യത്വം അവസാനിപ്പിച്ചു.."

ശ്ശൊ അതെന്തായാലും മോശായി. എന്തെല്ലാം വെറൈറ്റി പുതുഗന്ധങ്ങളും ടേസ്റ്റുകളുമാ മിസ്സ് ആക്കിക്കളഞ്ഞത് :))

പുതുവല്‍സരാശംസകള്‍

Manu said...
This comment has been removed by the author.
കണ്ണനുണ്ണി said...

ആശാനക്ഷരമൊന്നു പിഴച്ചാല്‍..
കമ്പിന്റെ കുത്ത് കൊള്ളും ശിഷ്യന്

pattepadamramji said...

എന്തായാലും വരന്തരപ്പിള്ളി പിന്നേയും കാണാനൊത്തല്ലൊ..കൊള്ളാം ആസാദ്.

Captain Haddock said...

:D nice !!

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ആമ്പല്ലൂര്‍ സൈഡിലുള്ള തട്ടുകടകളിലെ ബോട്ടിയും കൊള്ളിയും, എറച്ചിചാറും പൊറോട്ടയും, മാപ്രാണം കള്ളുഷാപ്പിലെ ആമയിറച്ചിയും ഞണ്ടും, പുഴുങ്ങിയ താറാവ് മുട്ട മുളകിലിട്ടത്

ഇതൊക്കെ ഇനി കിട്ടുമോ എന്തോ, എന്തായാലും ട്രാക്ടര്‍ ഓടിക്കാന്‍ പഠിച്ചില്ലേ, ആശാന്‍ പുലിയായിരുന്നല്ലേ,

ആര്‍ദ്ര ആസാദ് / Ardra Azad said...

Typist | എഴുത്തുകാരി : നടന്ന കാര്യങ്ങള്‍ വിളിച്ചു പറയുന്നത് നിര്‍ത്തി. നിങ്ങളീ സൈസ്സ് “കൂളയാണ“ല്ലെയെന്ന് ഭാര്യവരെ ചോദിച്ച് തുടങ്ങിയിരിക്കുന്നു.

Manu : ആളെ പിടികിട്ടിയല്ലോ അല്ലെ. ലീവിനു പോകുമ്പോ നമ്മുക്ക് പാര വെക്കല്ലെ..

ബിനോയ്//HariNav : ശരിയാണ്, ശിഷ്യത്വം അവസാനിപ്പിച്ചതുകൊണ്ട് നഷ്ടം ഒരുപാടാണ്. ഇമ്മാതിരിയൊരാശാനെ കിട്ടാനും സുകൃതം ലഭിക്കണം.

കണ്ണനുണ്ണി : നന്ദി കുഞ്ഞുണ്ണി മാഷെ...സോറി കണ്ണനുണ്ണി മാഷെ

pattepadamramji : നന്ദി രാംജി..

Captain Haddock : നന്ദി ക്യാപറ്റന്‍..

കുറുപ്പിന്‍റെ കണക്കു പുസ്തകം : പോളേട്ടന്‍ വെറും പുലിയായിരുന്നില്ല.. കാട്ടിലെ സിങ്കം....

വെക്കേഷന്‍ നാളുകളില്‍ ഇന്നും, കള്ളു ഷാപ്പിലൂം,തട്ടുകടകളിലും, പൂരപറമ്പിലും പെരുന്നാ‍ളിനും എന്നെ കൊണ്ടുനടക്കുന്നത് ഈ ഗഡി തന്നെ.

രഘുനാഥന്‍ said...

ഹഹ ഹ ..അന്ന് എത്ര തല്ലു കിട്ടി എന്നുള്ള കാര്യം മാത്രം എന്താ പറയാതിരുന്നത്?

VEERU said...

ഗുരുവേ നമഹ !!!

താരകൻ said...

എന്തായാലും പോളേട്ടനു ഒരു കീറു കൊടുക്കാമായിരുന്നു..ഇതൊന്നും പിന്നേക്ക് വക്കേണ്ട കാര്യങ്ങളല്ല..

വശംവദൻ said...

ഹ..ഹ..നന്നായിട്ടുണ്ട്....

എന്തായാലും ശിഷ്യത്വം അവസാനിപ്പിച്ചത് കൊണ്ട് "കൊച്ചുപിള്ളേര്‍ക്ക് അപ്രാപ്യവും അതിവിശിഷ്ടവുമായ രുചികള്‍" നഷ്ടപ്പെടുമെങ്കിലും നാട്ടുകാരുടെ റബ്ബര്‍ കമ്പിടി, ചാണകേറു തുടങ്ങിയ കലാപരിപാടികളിൽ നിന്നും രക്ഷപ്പെടാമല്ലോ !?

Areekkodan | അരീക്കോടന്‍ said...

അതേ...ഒന്നങ്ങൂ കൊടുത്തേക്കാമായിരുന്നില്ലേ?

Sapna Anu B.George said...

കൊള്ളാം കേട്ടോ

khader patteppadam said...

നന്നായിരിക്കുന്നു. പിടി ചാണകാശംസകള്‍!

സോണ ജി said...

KOLLAM.......:))

paarppidam said...

മാപ്രാണം ഷാപ്പിലെ കാര്യം പറഞപ്പോൾക്കും ദേ ദുബായിലിരിക്കുന്ന എന്റെ വായി‌ൽ വെള്ളം നിറഞ്ഞു.
എന്തായാലും ആശാന്റെ കൂടെ നടന്നിട്ട് ഗുണം മാത്രമല്ലെ ഉണ്ടായുള്ളൂ..

അടിപൊളിയായിട്ടുണ്ട് എഴൂത്ത്.ഒരു അല്പം കുരുമുളകുപൊടികൂടെ ചേർക്കിഷ്ടാ....

ഭാര്യമാർടെ കാര്യം പറയാതിരിക്ക ബേധം.എന്റെ എത്ര കഥകുഞ്ഞുങ്ങളാണെന്നോ ഈ ഒരു പേടികാരണം മനസ്സിനകത്തുവച്ചുതന്നെ അലസിപ്പോയത്...
ഈ കമന്റുപെട്ടി എന്താ സർക്കാർ ആപ്പീസോ..ഒന്ന് സ്വകാര്യവൽക്കരിക്കിഷ്ടാ‍ാ..അതായത് കമന്റ് പെട്ടിയിൽ കമന്റിടുവാൻ ബുദ്ധിമുട്ടുന്നു.സിമ്പിളായ ഒരെണ്ണം ആക്കുക

ശാന്തകാവുമ്പായി said...

ശിഷ്യർക്കു പറ്റുന്ന എത്ര അബദ്ധങ്ങളാണ്‌ ഗുരുക്കന്മാർ പൊറുക്കുന്നത്‌.പാവം പോളേട്ടന്റെ നാക്കു ചെറുതായൊന്നു തിരിഞ്ഞുപോയപ്പോൾ പറ്റിയ കുഴപ്പം ശിഷ്യൻ ക്ഷമിച്ചില്ലല്ലോ.കഷ്ടമായിപ്പോയി

ആര്‍ദ്ര ആസാദ് / Ardra Azad said...

രഘുനാഥന്‍ : തല്ലായിരുന്നില്ല അന്ന്, കമ്പിനിട്ടു കുത്ത്. വായനക്ക് നന്ദി.

VEERU: വീരുഭായ് നമിക്കേണ്ട ഗുരുതന്നെയായിരുന്നു പോളേട്ടന്‍.നന്ദി...

താരകൻ: ആശാനായിപോയില്ലേ...ഇല്ലെങ്കിലൊരു പൂശൂകൊടുക്കാമായിരുന്നു. സന്ദര്‍ശനത്തിനും വായനക്കും നന്ദി.

വശംവദൻ: രണ്ട് വീക്ക് കിട്ടിയാലും കുഴപ്പമുണ്ടായിരുന്നില്ല, വിശിഷ്ടരുചികളും ശിഷ്യത്വവും നഷ്ടപെടുത്തിയതിലാണ് ഇന്നെനിക്കു ദു:ഖം. വായനക്ക് നന്ദി.

Areekkodan | അരീക്കോടന്‍ : ആശാനാണ്...പാപം.

Sapna Anu B.George: സന്ദര്‍ശനത്തിനും വായനക്കും നന്ദി.

khader patteppadam: ഖാദര്‍ സാബ്, നന്ദി.

സോണ ജി: സന്ദര്‍ശനത്തിനും വായനക്കും നന്ദി.

ആര്‍ദ്ര ആസാദ് / Ardra Azad said...

paarppidam: കഥാകുഞ്ഞുങ്ങളെ ജനിക്കാനനുവദിക്കു. രാജകുമാരന്‍(രി)മാരായി ബൂലോകത്ത് അവര്‍ വാഴട്ടെ.

ലീവിനുപോകുമ്പോള്‍, ഭാര്യക്ക് മാപ്രാണം ഷാപ്പിലെ കറി വാങ്ങി കൊടുക്കാനുള്ള മനസ്സുണ്ടായാല്‍ തീരാവുന്നതെയുള്ളു ഇവരുടെ പേടിപ്പിക്കല്‍.

കമ്മന്റ് പെട്ടി സ്വകാര്യവല്‍ക്കരിച്ചിട്ടുണ്ട്.

നല്ല വാക്കുകള്‍ക്കും സന്ദര്‍ശനത്തിനും നന്ദി.


ശാന്തകാവുമ്പായി: ചേച്ചി പറഞ്ഞത് ശരി.
ശിഷ്യത്വം അവസാനിപ്പിച്ചത് തെറ്റായി പോയെന്ന് ഇന്നു തോന്നുന്നു.സന്ദര്‍ശനത്തിനും വായനക്കും അഭിപ്രായത്തിനും നന്ദി

Manoraj said...

kollam...

poor-me/പാവം-ഞാന്‍ said...

ഈ വഴി വന്നെ...

ഭായി said...

മാരോട്ടിചാല്‍ ഏരിയാ വാസികളേയ്..നിങളെ നമിച്ചിരിക്കുന്നു..നിങളെത്ര സമാധാനപ്രിയര്‍!!

അല്ലാ ഇത്രയല്ലേ സംഭവിച്ചുള്ളൂ..അവരായതുകൊണ്ട് കൊള്ളാം :-)

കുമാരന്‍ | kumaran said...

10 സെക്കന്റില്‍ ആളെത്തി. സ്ക്കൂളുവിട്ടത് പോലെ.

ഹഹഹ... കലക്കന്‍ എഴുത്ത്.

അരുണ്‍ കാക്കനാട് said...

കൊള്ളാം...നന്നായിട്ടുണ്ട്

ഗോപീകൃഷ്ണ൯ said...

ആശാനേ...മനോഹരം

Mahesh Cheruthana/മഹി said...

"ഒന്നുകില്‍ ആശാന്റെ നെന്ചത്ത് അല്ലെങ്കില്‍ ശിഷ്യന്റെ മുതുകത്ത് "

ആശാനു നമോവാകം!!

hAnLLaLaTh said...

:)

hAnLLaLaTh said...

ബ്ലോഗ് മുഴുവന്‍ വായിക്കാന്‍ ഇനീം വരാം.

വെഞ്ഞാറന്‍ said...

ആര്‍ദ്രോ, അതുശരിയായില്ല, കേട്ടോ. രണ്ടു ഞോണ്ടു വാങ്ങിത്തരാന്‍ ആര്‍ക്കും പറ്റും. പക്ഷേ, വിവരിച്ചെന്റെ കണ്ട്രോളു തെറ്റിച്ച വിഭവങ്ങള്‍ വാങ്ങിത്തരാന്‍ ആര്‍ക്കാവും? അതുപറ?

ആര്‍ദ്ര ആസാദ് / Ardra Azad said...

Manoraj: നന്ദി

poor-me/പാവം-ഞാന്‍: ഈ വഴിവന്നവരാരെയും വെറുതെ വിടില്ല...നന്ദി

ഭായി: മരോട്ടിചാലുകാര്‍ അത്ര ഡീസന്റൊന്നുമല്ലെ...അതുകൊണ്ടല്ലെ 15 വര്‍ഷമായി ഞാന്‍ ആ എരിയായിലേക്ക് തിരിഞ്ഞുനൊക്കാത്തത്.

കുമാരന്‍ | kumaran: നന്ദി..

അരുണ്‍ കാക്കനാട്: നന്ദി

Mahesh Cheruthana/മഹി : നന്ദി

hAnLLaLaTh :നന്ദി..വീണ്ടും വരുക..

വെഞ്ഞാറന്‍: തൃശ്ശുര്‍ക്ക് വരു...മേല്‍‌പറഞ്ഞ വിഭവങ്ങള്‍ക്കുപുറമെ, ചോന്നമുളക് കുത്തിപൊടിച്ച് ഉലത്തിയെടുത്ത കൂര്‍ക്ക ഉപ്പേരി,പച്ചകായയിട്ട് വെളിച്ചെണ്ണയില്‍ ഉലര്‍ത്തിയെടുത്ത പോത്തും കായും, കക്ക മെഴുക്കുപുരട്ടി തുടങ്ങിയവ അറേജ്ഞ് ചെയ്യുന്നുണ്ട്..

jayarajmurukkumpuzha said...

valare nannaayi.................

Pony Boy said...

ദ് കലക്കീട്ട്ണ്ട്...ട്ടാ