Tuesday, August 25, 2009

ഇറ്റലിയില്‍ നിന്നൊരു കോള്‍

തൊണ്ണുറുകളുടെ അവസാനവര്‍ഷങ്ങളില്‍, അമ്മാവന്‍ ശരിയാക്കികൊണ്ടിരിക്കുന്ന വിസയില്‍ ഇറ്റലിക്കു പോകാനായി ത്രിശ്ശുരില്‍നിന്ന് സുമുഖനായൊരു ചെറുപ്പകാരനെത്തി ബോംബ്ബെയില്‍. രണ്ടു ദിവസം ബോംബ്ബെ ചുറ്റിയടിച്ചു കാണുബോഴേക്കും തനിക്കുള്ള വിസയും ടിക്കറ്റും കൈയ്യിലെത്തുമെന്നുള്ള മുന്‍‌ധാരണ തകര്‍ന്ന് അന്ധേരിയില്‍ രണ്ടുമാസത്തില്‍ധികം കഴിയുകയും, റൊട്ടി ദാല്‍ എന്ന് സ്വന്തം വയര്‍ ഇടക്കിടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യതപ്പോഴാണ് സുരേഷ്കുമാ‍റെന്ന സുന്ദരകുട്ടപ്പന്‍ ന്യുബോംബ്ബെയിലുള്ള ഞങ്ങളുടെ കണ്‍സ്ട്രക്ഷന്‍ പ്രൊജക്റ്റില്‍ സ്റ്റോര്‍ കീപ്പറായി എത്തിചേരുന്നത്.ജോയിന്‍ ചെയ്ത ദിവസത്തെ ഇന്‍‌ട്രറസ്റ്റ് ഒന്നും പിന്നിടാങ്ങോട്ട് ഉണ്ടായില്ല. ബികോമും പിജിഡിസി‌എയും കഴിഞ്ഞ താന്‍ വരേണ്ടത് സിമന്റും പെയിന്റും പാട്ടയും പൊടിയും നിറഞ്ഞ ഈ സ്റ്റോറിലല്ലെന്നും, അങ്ങ് ഇറ്റലിയില്‍ സുന്ദരികളായ മദാമ്മമാരുടെ കൂടെ A/C റൂമിലാണ് തന്റെ കരിയറെന്നും സുരേഷ്കുമാര്‍ പലവട്ടം തന്നോടും മുന്നില്‍വന്നുപെട്ടവരോടും പറഞ്ഞു നടന്നു. മേലനങ്ങുബോള്‍ വല്ലായമ്മ, സീറ്റില്‍ നിന്നെഴുന്നേല്‍ക്കാനൊരു വേണ്ടായമ്മ, സ്റ്റോര്‍ ബുക്ക് നോക്കുബോള്‍ തലവേദന, മിണ്ടിയാല്‍ ദേഷ്യം തുടങ്ങിയ പല അസുഖങ്ങളും ഇക്കാലങ്ങളില്‍ ഇദ്ദേഹത്തിനെ പീഢിപിച്ചുകൊണ്ടിരുന്നു. ജോലിയിലുള്ള ശ്രദ്ധ കാരണം, 10 പാട്ട പെയ്ന്റിന് റിക്വസ്റ്റ് ചെയ്താല്‍ 5 ബാഗ് സിമന്റെയക്കുകയും ചോദിച്ചാല്‍ ദേഷ്യപെടുകയും ചെയ്യുന്ന ഈ പോന്നുംകുടം ചുരുങ്ങിയ നാളുകൊണ്ട് എല്ലാവരുടെയും പ്രീതിയും സ്നേഹവും പിടിച്ചുപറ്റി.ജോലിയിലുള്ള ശുഷ്കാന്തി മൂലം ഉച്ചക്ക് പതിനൊന്നുമണിയോടെ മയക്കത്തിലേക്കുവീണ്, നാട്ടില്‍ വിമല
കോളേജിനുമുന്‍പില്‍ വായ്നോക്കിനില്‍ക്കുന്ന സ്വപ്നവും കണ്ട് കസേരയില്‍ ചാരികിടന്ന ഒരു ദിവസമാണ് കട്ടുറുബായി ഞാനവിടെ ചെന്നതും അര്‍ജ്ജന്റായി ഇഷ്യു ചെയ്യണ്ട 50 ബാഗ് സിമന്റിനെ കുറിച്ചോര്‍മ്മിപ്പിചതും. സ്വപ്നം മുറിഞ്ഞതിന്റെയും വിമലയിലെ സുന്ദരിയുടെ മുഖം മാഞ്ഞതിന്റെയും കെറുവില്‍ “ സിമന്റും കോപ്പും” രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ട് എന്നൊരു ഡയലോഗടിച്ചു ഈ പൊന്നുമോന്‍.ഇന്നലെ വന്ന ഈ ജൂനിയര്‍ പയ്യന്റെ അഹങ്കാരം സഹിക്കാന്‍ വയ്യാതെ സീനിയറായ ഞാന്‍ നടന്നകാര്യം എരിവും പുളിയും മസാലയും കേറ്റി വിത്തിന്‍ സെക്കന്‍ഡില്‍ ഞങ്ങളുടെ പ്രൊജ്ജക്റ്റ് മനേജറുടെ കാ‍തില്‍ പോസ്റ്റു ചെയ്യതു. വേറെതോ കേസ്സില്‍ കലിച്ചു നില്‍ക്കുകയായിരുന്ന ജോതിബസുവിന്റെ ഛായയുള്ള അതേ നാട്ടുകാരനായ റോയ്സാബ് സുരേഷ്കുമാറിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സൌമ്യമായി ബംഗ്ലാ-ഹിന്ദിയില്‍ ഇങ്ങനെ ഉപദേശിച്ചത്രേ.‘ ടാ മമ.... മോനേ.... നത്തുമോറാ...’

‘ വേഷം കെട്ടുകാണിക്കാന്‍ ഇതു നിന്റെ അപ്പന്റെ വകയല്ല...’

‘ കൂടൂതലഭ്യാസം കാണിച്ചാല്‍ ചെകിളക്ക് വീക്കും ഞാന്‍’

‘ പണി വേണ്ടെങ്കില്‍ വിട്ടുപോടാ ചെക്കാ......’പത്ത് മിനുട്ടിനുള്ളില്‍ 50 ബാഗ് സിമന്റ് സൈറ്റില്‍ എത്തിചേര്‍ന്നെങ്കിലും അന്നു തന്നെ സുരേഷ്കുമാറെന്നെ ശത്രുവായി പ്രഖ്യാപിക്കുകയും പങ്കുവെട്ടുകയും ചെയ്തു.അന്നാളുകളില്‍, പ്രൊജ്ജക്റ്റ് മാനേജര്‍ നേരത്തെ പോകുന്ന ദിവസങ്ങളില്‍, ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു ഓഫീസ് മുറ്റത്ത്. ടീം‌മൊന്നുമുണ്ടാക്കാതെ വെറുമൊരു തട്ടികളി. സ്റ്റോറിലെ മുഷിപ്പില്‍നിന്നും ഇറ്റാലിയന്‍ സ്വപ്നങ്ങളില്‍ നിന്നും സുരേഷ്കുമാര്‍ മുകത്നാകുന്നത് ഈ സമയത്താണ്.
പ്രൊജ്ജക്റ്റ് മാനേജരുടെ കൈയ്യില്‍ നിന്നു തെറികേട്ടതിനുശേഷം ഈയുള്ളവനോട് സ്നേഹം വര്‍ദ്ധിച്ചിരുന്ന,ത്രിശ്ശൂര്‍ കുന്നത്തങ്ങാടി ചിയേര്‍സ് ക്ലബ്ബിന്റെ ക്യപ്റ്റനായിരുന്ന ഈ യുവരാജ് സിംഹ് എന്റെ ബോളുകളെ തെരഞ്ഞുപിടിച്ച് ബൌണ്ടറികള്‍ കടത്തുകയും ആദ്യ ബോളിന് തന്നെ കുറ്റി തെറുപ്പിച്ച് പവലിയനിലേക്ക് പറഞ്ഞയക്കുകയും ചെയ്യത് അര്‍മദിച്ചുപോന്നു. പോരാത്തതിന്,

‘ എന്‍‌ജിനിയറെ സ്റ്റോര്‍ കീപ്പര്‍ ബൌണ്ടറി കടത്തിയേ.................’
‘ എന്‍‌ജിനിയറുടെ കുറ്റി തെറുപ്പിച്ചെ ...............’

തുടങ്ങിയ മനോഹരങ്ങളായ ഡയലോഗുകള്‍ പറഞ്ഞെനെ ഇറിറ്റേറ്റ് ചെയ്യുന്നതും ശീലമാക്കിയിരുന്നു.

അങ്ങനെ ഇന്നലെ വന്ന ഈ ഞാഞ്ഞൂള്‍ ഞങ്ങളുടെ തലയില്‍ കേറി നിരങ്ങികൊണ്ടിരിക്കുകയും ഒരു പണി കൊടുക്കാന്‍ ഗ്യാപ്പ് നോക്കിനിന്ന കാലത്താണ്, ഒരു ശനിയാഴ്ച്ച ഉച്ചസമയത്ത് സുരേഷ്കുമാറിനെ തേടി ഇറ്റലിയില്‍ നിന്നാ കോള്‍ വരുന്നത്. സൈറ്റിലേക്ക് സ്റ്റീല്‍ കയറ്റി വരുന്ന വണ്ടിക്ക് വഴിപറയാന്‍ പോയതിനാല്‍ സുരേഷ്കുമാറിനുപകരം ഞാനാണ് ഫോണ്‍ അറ്റന്‍‌ഡ് ചെയ്യതത്.

സൂരേഷിന്റെ അമ്മാവനാണ് താന്നെന്നും പിറ്റെന്നാള്‍ ഇതേ സമയം വിളിക്കാ‍മെന്നും ഇതൊന്ന് അനന്തരവനെ അറിയിക്കണമെന്നറിയിച്ച് ഫോണ്‍ കട്ടായി. അടുത്ത പത്തുമിനുട്ടിനകം സുരേഷ്കുമാറിന് ഇറ്റാലിയന്‍ വിസ കിട്ടിയെന്ന വാര്‍ത്ത പരന്നു സൈറ്റിലാകെ. ട്രയലറിന് വഴി കാണിച്ചു വന്ന കഥാനായകന് ഈ വാര്‍ത്തകേട്ട് സന്തോഷതലചുറ്റലുണ്ടാകുകയും ബോധം വന്നതിനുശേഷം എന്താണ് ശരിയായ വിവരമെന്നന്വഷിച്ച് എന്റെയടുതെത്തുകയുമൂണ്ടായി.

പണികൊടുക്കാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍

തന്റെ അമ്മാവന്‍ വിളിച്ചിരുന്നു, ബാക്കി വൈകിട്ടെ ക്രിക്കറ്റ് കളിക്കിടെ പറയാമെന്നുമാത്രമറിച്ച് സുരേഷിനിനെ ആശങ്കുലനാക്കി വൈകുന്നേരമാകാന്‍ കാത്തിരുന്നു ഞാന്‍.

അങ്ങനെ കാത്തിരുന്ന സമയമെത്തി, റോയ്സാബ് 5 മണിയോടെ ഓഫീസ് വിട്ടതും എല്ലാവരും ബോളും ബാറ്റുമെടുത്ത് കളിക്കാനിറങ്ങി. ആദ്യം ബാറ്റിങ് ചെയ്യത എനിക്ക് ബൌള്‍ ചെയ്യതുതന്നത് സുരേഷ്കുമാര്‍. ആദ്യബോളില്‍ ഇവന്‍ ഔട്ടാകുമെന്നും അടുത്ത ബാറ്റിങ്ങ് തന്നിക്കാണെന്നുപറഞ്ഞു നിന്ന മറാട്ടികാരന്‍ മിലിന്ദിനെയും നൊക്കിനിന്ന മറ്റുള്ളവരെയും അത്ഭുതപെടുത്തി ജീവിതത്തിലാദ്യത്തെ സിക്സ്സറടിച്ചു ഞാന്‍. മുത്തയ്യ മുരളിധരന്റെ പോലെ പന്തെറിയുന്ന ഇവനിന്തെതു പറ്റിയെന്നാലോചിച്ചുനിന്ന കൂട്ടുകാര്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും ഫോറും സികസറും പറത്തി ഞാനാഹ്ലാദിച്ചു.

തന്റെ അമ്മാവന്‍ നാ‍ളെ ഉച്ചക്ക് വിളിക്കും, കാത്തിരിക്കണമെന്ന് പറഞ്ഞുപോയ ആ രാത്രിയില്‍ വിസ റെഡിയായിട്ടുണ്ടാകുമെന്ന സന്തോഷത്താലോ അതോ ക്രിക്കറ്റിന്റെ ബാലപാഠമറിയാത്തവന്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യത് സികസ്സറടിച്ച വിഷമം സഹിക്കാഞ്ഞോ, ദേശി ദാരു (ചാരായം) അടിച്ച് ഫിറ്റായ സുരേഷ്കുമാര്‍ പുലരും വരെ പുളിച്ച തെറി പറയുകയായിരുന്നത്രെ ഈയുള്ളവനെ........................

Wednesday, August 5, 2009

കോഴി

ഞങ്ങളുടെ നാട്ടിലെ A ക്ലാസ്സ് കോഴിയായിരുന്നു ‘കോഴി സുകു’ എന്നറിയപ്പെട്ടിരുന്ന വടക്കുംമുറിസുകുമാരന്‍ .നല്ലൊരു മരാശാരിയായിരുന്ന ഇദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകള്‍മൂലം നാട്ടുകാര്‍ സുകുവേട്ടന് ‘കുഞ്ഞാലികുട്ടി’ എന്നൊരുപേരുകൂടിനല്‍കി ആദരിചിരുന്നു. കള്ളടി,കഞ്ചാവ്,കളവ്, ചീട്ടുകളി തുടങ്ങി മാന്യശീലങ്ങളൊന്നും അടുത്തോടെ പോകാത്ത ഈ പൊന്നുംകുടത്തിന്റെ ഏക വീക്കനസ്സും വിനോദവും പെണ്‍‌വര്‍ഗ്ഗമായിരുന്നത്രേ.ത്രിശ്ശുരിലെ അതിപ്രശസ്തമായ ഗിരിജ, ചിലങ്ക, ശ്രീകൃഷ്ണ്ണ തുടങ്ങിയ A ക്ലാസ്സ് തിയ്യറ്ററുകളിലെല്ലാം സീസണ്‍ ടിക്കറ്റ് എടുത്തിരുന്ന (ഏതു ഷോയും ഏതു ദിവസവും എത്ര നേരവും കാണാമത്രേ) ഈ ചുള്ളനെ പേടിച്ച് നാട്ടിലെ പല മാന്യന്‍‌മാര്‍ക്കും ഒരുപാട് നല്ല സിനിമകള്‍ അവോയിഡ് ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്ക്കൂളില്‍ അധികകാലം ചിലവഴിചിട്ടിലെങ്കിലും (ഉണ്ടായിരുന്നകാലത്തെ കഥകള്‍ പറയാതിരിക്കുകയാണ് ഭേദം), മരപണിയില്‍ അതിവൈദ്ധഗ്ദ്യമുള്ള ഈ ഗഡിക്ക് കൂടെ പണിക്കുവരുന്ന മാന്‍‌പേടകളെ വളക്കല്‍, സിനിമക്കു കോണ്ടുപോകല്‍, കുളിസീന്‍ ഒളിഞ്ഞുനിന്നു കാണല്‍, ബെഡ് റൂമ്മില്‍ എത്തിനോക്കല്‍ മുതലായ കലകളില്‍ മാസ്റ്റര്‍ ഡിഗ്രിയും, ഡോക്ടറേറ്റും ഉണ്ടായിരുന്നു.വരന്തരപിള്ളി പൌണ്ട് ഭാഗത്ത് ഒരു ഗള്‍ഫുകാര്‍ന്റെ ഭാര്യയെ വളക്കാന്‍ ശ്രമിച്ചു പരാജയപെടുകയും, തോറ്റ വിഷമത്തില്‍ ആ പെണ്‍കുട്ടിയെകുറിച്ച് ഇല്ലാ കഥകളുണ്ടാക്കുകയും ചെയ്യ്‌ത വകയില്‍, ട്ടി പെണ്‍കുട്ടിയുടെ ഭര്‍ത്താവും ആങ്ങളമാരും എമര്‍ജന്‍സി ലീവില്‍ വരുകയും ഈ കഥാകാരനു ചില സമ്മാനങ്ങള്‍ നല്‍കി അംഗീകരിക്കുകയും ചെയ്യതതിനു ശേഷം സുകുവേട്ടന്‍ ഞങ്ങളുടെ സൈഡില്‍ ഒരു മാതിരി ഡീസ്ന്റായിരുന്നു.എന്തോക്കെ തന്നെയായാലും വരന്തരപിള്ളിയിലെ പുതുപൂവാലതലമുറക്ക് സുകുവേട്ടന്‍ ഹീറോ തന്നെയായിരുന്നു. വളയുന്ന ജാതിയെ എങ്ങനെ സെലക്ട്ട് ചെയ്യാം, ആദ്യമായി എങ്ങനെ സിനിമക്കു വിളിക്കാം, തിരക്കുള്ള ബസില്‍ സ്പര്‍ശനസുഖം എങ്ങനെ നേടാം, അബ് പെരുന്നാളിന്റെയും പൂരത്തിന്റെയും തിരക്കില്‍ കൈപ്രയോഗങ്ങള്‍ നടത്തുന്നതെങ്ങനെ തുടങ്ങിയ മഹത്തായ പല അറിവുകളും യുവതലമുറ പഠിചത് ഈ ഗഡിയില്‍ നിന്നായിരുന്നു.ആയിടക്ക്, വരന്തരപിള്ളിക്കടുത്തുള്ള മുപ്ലിയം ചെബുചിറ പൂരത്തിന്റെ രാത്രി കൂട്ടയെഴുന്നളിപ്പിന്റെ തിരക്കില്‍, ഏതോ പെണ്‍കുട്ടിയുടെ അടുത്തിടുത്ത കൈക്രിയ പാളുകയും, കൈയ്യോടെ പിടിച്ച ചുള്ളനെ അന്നാട്ടിലെ യൂത്തന്‍‌മാര്‍ ശരിക്കും ‘മെടയുകയുമുണ്ടായി’. കൂനില്‍‌മേല്‍ കുരുപ്പോലെ , പുതുക്കാട് സൈഡില്‍ ‍പണിക്കുപ്പോയവീട്ടിലെ വീട്ടമ്മ കുളിക്കുന്നത് എത്തിനോക്കിയെന്ന തെറ്റിദ്ധാരണയുടെ പുറത്ത് അവിടെ നിന്നും നല്ല ‘കിഴി’ കിട്ടിയത്രേ. തുടര്‍ച്ചയായ ഈ തിക്താനുഭവങ്ങള്‍ ഇദ്ദേഹത്തെ ഒന്നിരുത്തി ചിന്തിപ്പിക്കുകയും , സ്വന്തം നാട്ടില്‍ ഒരു സ്ഥിരം ‘കുറ്റി’ എന്ന ആശയത്തില്‍ എത്തിചേര്‍ത്തുകയുമുണ്ടായി.


ആശയസാക്ഷാതക്കാരത്തിന്റെ ഭാഗമായി, അയല്‍ക്കാരിയും വിധവയുമായ, ഒല്ലൂര് ഓട്ടുകബനിയില്‍ പണിക്കുപോകുന്ന ഗിരിജേച്ചിയ്യെ അപ്രോച്ച് ചെയ്തു തുടങ്ങിയ ഈ വൃത്തികെട്ടവന്‍, ഓട്ടുകബനി ഗേറ്റിനു പുറത്തും, ബസിലും, ഇടവഴിയിലുമെല്ലാം വെച്ച് ആ സാധുവിന്റെ സ്വയ്‌രം കെടുത്തിതുടങ്ങിയപ്പോഴാണ് ഒരു ശനിയാഴ്ച്ച രാത്രി പതിനൊന്നുമണിക്കു ശേഷം അടുക്കള വഴി വിസിറ്റിങ്ങ് അപ്പോയിന്‍‌മെന്‍‌റ്റ് കിട്ടിയത്.

മീശമാധവനിലെ ജഗതിയുടെ അതേ ആവേശത്തില്‍ മുണ്ടുപോക്കി തുടയുഴിഞ്ഞുവന്ന് വാതില്‍ കൊട്ടിയ സുകുവിന്റെ നല്ല ഭാഗത്തേക്ക്, കാത്തിരിക്കുകയായിരുന്ന ഗിരിജ്ജേച്ചി തിളച്ച എണ്ണയൊഴിക്കുകയായിരുന്നത്രേ. എന്തായാലും ആ രാത്രി എന്തോ പേടിപെടുത്തുന്ന കരച്ചില്‍ കേട്ടതിനാല്‍ വടക്കും‌മുറികാര്‍ക്ക് ഉറങ്ങാനെ കഴിഞ്ഞില്ല.പാലപ്പിള്ളി എസ്റ്റേറ്റില്‍ നിന്ന് പന്നി ഇറങ്ങി കിണറ്റില്‍ വീണിട്ടുണ്ടെന്ന് കരുതി പലരും കിണറും ചുറ്റുവട്ടമൊക്കെ ടോര്‍ച്ചടിചുനോക്കിയത്രേ.

പിറ്റേന്നാള്‍ പുലരുന്നതിനുമുന്‍പെ ‘കോട്ടക്കല്‍ ടിപ്പ് ടോപ്പ് ഫര്‍ണിച്ചറില്‍’ കിടിലന്‍ ഓഫറുണ്ടെന്ന് വീട്ടിലറിയിച്ച് കവച്ച് കവച്ച് നടന്ന് ‘കോഴി സുകു’ വരന്തരപിള്ളിയില്‍ നിന്ന് സ്ക്കൂട്ടായി.

അന്തസ്സും അഭിമാനവും തന്റേടവുമുള്ള പെണ്ണുങ്ങള്‍ ഞങ്ങളുടെ കരയിലുണ്ടെന്ന തിരിച്ചറിവ്, സുകുവിനെ കോട്ടക്കലില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു, ഇപ്പോഴും.................................................