Wednesday, August 5, 2009

കോഴി

ഞങ്ങളുടെ നാട്ടിലെ A ക്ലാസ്സ് കോഴിയായിരുന്നു ‘കോഴി സുകു’ എന്നറിയപ്പെട്ടിരുന്ന വടക്കുംമുറിസുകുമാരന്‍ .നല്ലൊരു മരാശാരിയായിരുന്ന ഇദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകള്‍മൂലം നാട്ടുകാര്‍ സുകുവേട്ടന് ‘കുഞ്ഞാലികുട്ടി’ എന്നൊരുപേരുകൂടിനല്‍കി ആദരിചിരുന്നു. കള്ളടി,കഞ്ചാവ്,കളവ്, ചീട്ടുകളി തുടങ്ങി മാന്യശീലങ്ങളൊന്നും അടുത്തോടെ പോകാത്ത ഈ പൊന്നുംകുടത്തിന്റെ ഏക വീക്കനസ്സും വിനോദവും പെണ്‍‌വര്‍ഗ്ഗമായിരുന്നത്രേ.ത്രിശ്ശുരിലെ അതിപ്രശസ്തമായ ഗിരിജ, ചിലങ്ക, ശ്രീകൃഷ്ണ്ണ തുടങ്ങിയ A ക്ലാസ്സ് തിയ്യറ്ററുകളിലെല്ലാം സീസണ്‍ ടിക്കറ്റ് എടുത്തിരുന്ന (ഏതു ഷോയും ഏതു ദിവസവും എത്ര നേരവും കാണാമത്രേ) ഈ ചുള്ളനെ പേടിച്ച് നാട്ടിലെ പല മാന്യന്‍‌മാര്‍ക്കും ഒരുപാട് നല്ല സിനിമകള്‍ അവോയിഡ് ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്ക്കൂളില്‍ അധികകാലം ചിലവഴിചിട്ടിലെങ്കിലും (ഉണ്ടായിരുന്നകാലത്തെ കഥകള്‍ പറയാതിരിക്കുകയാണ് ഭേദം), മരപണിയില്‍ അതിവൈദ്ധഗ്ദ്യമുള്ള ഈ ഗഡിക്ക് കൂടെ പണിക്കുവരുന്ന മാന്‍‌പേടകളെ വളക്കല്‍, സിനിമക്കു കോണ്ടുപോകല്‍, കുളിസീന്‍ ഒളിഞ്ഞുനിന്നു കാണല്‍, ബെഡ് റൂമ്മില്‍ എത്തിനോക്കല്‍ മുതലായ കലകളില്‍ മാസ്റ്റര്‍ ഡിഗ്രിയും, ഡോക്ടറേറ്റും ഉണ്ടായിരുന്നു.വരന്തരപിള്ളി പൌണ്ട് ഭാഗത്ത് ഒരു ഗള്‍ഫുകാര്‍ന്റെ ഭാര്യയെ വളക്കാന്‍ ശ്രമിച്ചു പരാജയപെടുകയും, തോറ്റ വിഷമത്തില്‍ ആ പെണ്‍കുട്ടിയെകുറിച്ച് ഇല്ലാ കഥകളുണ്ടാക്കുകയും ചെയ്യ്‌ത വകയില്‍, ട്ടി പെണ്‍കുട്ടിയുടെ ഭര്‍ത്താവും ആങ്ങളമാരും എമര്‍ജന്‍സി ലീവില്‍ വരുകയും ഈ കഥാകാരനു ചില സമ്മാനങ്ങള്‍ നല്‍കി അംഗീകരിക്കുകയും ചെയ്യതതിനു ശേഷം സുകുവേട്ടന്‍ ഞങ്ങളുടെ സൈഡില്‍ ഒരു മാതിരി ഡീസ്ന്റായിരുന്നു.എന്തോക്കെ തന്നെയായാലും വരന്തരപിള്ളിയിലെ പുതുപൂവാലതലമുറക്ക് സുകുവേട്ടന്‍ ഹീറോ തന്നെയായിരുന്നു. വളയുന്ന ജാതിയെ എങ്ങനെ സെലക്ട്ട് ചെയ്യാം, ആദ്യമായി എങ്ങനെ സിനിമക്കു വിളിക്കാം, തിരക്കുള്ള ബസില്‍ സ്പര്‍ശനസുഖം എങ്ങനെ നേടാം, അബ് പെരുന്നാളിന്റെയും പൂരത്തിന്റെയും തിരക്കില്‍ കൈപ്രയോഗങ്ങള്‍ നടത്തുന്നതെങ്ങനെ തുടങ്ങിയ മഹത്തായ പല അറിവുകളും യുവതലമുറ പഠിചത് ഈ ഗഡിയില്‍ നിന്നായിരുന്നു.ആയിടക്ക്, വരന്തരപിള്ളിക്കടുത്തുള്ള മുപ്ലിയം ചെബുചിറ പൂരത്തിന്റെ രാത്രി കൂട്ടയെഴുന്നളിപ്പിന്റെ തിരക്കില്‍, ഏതോ പെണ്‍കുട്ടിയുടെ അടുത്തിടുത്ത കൈക്രിയ പാളുകയും, കൈയ്യോടെ പിടിച്ച ചുള്ളനെ അന്നാട്ടിലെ യൂത്തന്‍‌മാര്‍ ശരിക്കും ‘മെടയുകയുമുണ്ടായി’. കൂനില്‍‌മേല്‍ കുരുപ്പോലെ , പുതുക്കാട് സൈഡില്‍ ‍പണിക്കുപ്പോയവീട്ടിലെ വീട്ടമ്മ കുളിക്കുന്നത് എത്തിനോക്കിയെന്ന തെറ്റിദ്ധാരണയുടെ പുറത്ത് അവിടെ നിന്നും നല്ല ‘കിഴി’ കിട്ടിയത്രേ. തുടര്‍ച്ചയായ ഈ തിക്താനുഭവങ്ങള്‍ ഇദ്ദേഹത്തെ ഒന്നിരുത്തി ചിന്തിപ്പിക്കുകയും , സ്വന്തം നാട്ടില്‍ ഒരു സ്ഥിരം ‘കുറ്റി’ എന്ന ആശയത്തില്‍ എത്തിചേര്‍ത്തുകയുമുണ്ടായി.


ആശയസാക്ഷാതക്കാരത്തിന്റെ ഭാഗമായി, അയല്‍ക്കാരിയും വിധവയുമായ, ഒല്ലൂര് ഓട്ടുകബനിയില്‍ പണിക്കുപോകുന്ന ഗിരിജേച്ചിയ്യെ അപ്രോച്ച് ചെയ്തു തുടങ്ങിയ ഈ വൃത്തികെട്ടവന്‍, ഓട്ടുകബനി ഗേറ്റിനു പുറത്തും, ബസിലും, ഇടവഴിയിലുമെല്ലാം വെച്ച് ആ സാധുവിന്റെ സ്വയ്‌രം കെടുത്തിതുടങ്ങിയപ്പോഴാണ് ഒരു ശനിയാഴ്ച്ച രാത്രി പതിനൊന്നുമണിക്കു ശേഷം അടുക്കള വഴി വിസിറ്റിങ്ങ് അപ്പോയിന്‍‌മെന്‍‌റ്റ് കിട്ടിയത്.

മീശമാധവനിലെ ജഗതിയുടെ അതേ ആവേശത്തില്‍ മുണ്ടുപോക്കി തുടയുഴിഞ്ഞുവന്ന് വാതില്‍ കൊട്ടിയ സുകുവിന്റെ നല്ല ഭാഗത്തേക്ക്, കാത്തിരിക്കുകയായിരുന്ന ഗിരിജ്ജേച്ചി തിളച്ച എണ്ണയൊഴിക്കുകയായിരുന്നത്രേ. എന്തായാലും ആ രാത്രി എന്തോ പേടിപെടുത്തുന്ന കരച്ചില്‍ കേട്ടതിനാല്‍ വടക്കും‌മുറികാര്‍ക്ക് ഉറങ്ങാനെ കഴിഞ്ഞില്ല.പാലപ്പിള്ളി എസ്റ്റേറ്റില്‍ നിന്ന് പന്നി ഇറങ്ങി കിണറ്റില്‍ വീണിട്ടുണ്ടെന്ന് കരുതി പലരും കിണറും ചുറ്റുവട്ടമൊക്കെ ടോര്‍ച്ചടിചുനോക്കിയത്രേ.

പിറ്റേന്നാള്‍ പുലരുന്നതിനുമുന്‍പെ ‘കോട്ടക്കല്‍ ടിപ്പ് ടോപ്പ് ഫര്‍ണിച്ചറില്‍’ കിടിലന്‍ ഓഫറുണ്ടെന്ന് വീട്ടിലറിയിച്ച് കവച്ച് കവച്ച് നടന്ന് ‘കോഴി സുകു’ വരന്തരപിള്ളിയില്‍ നിന്ന് സ്ക്കൂട്ടായി.

അന്തസ്സും അഭിമാനവും തന്റേടവുമുള്ള പെണ്ണുങ്ങള്‍ ഞങ്ങളുടെ കരയിലുണ്ടെന്ന തിരിച്ചറിവ്, സുകുവിനെ കോട്ടക്കലില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു, ഇപ്പോഴും.................................................23 comments:

വശംവദൻ said...

ഒരു രസികൻ കമെന്റു കണ്ടാണ്‌ ഈ വഴി വന്നതു.

എഴുത്ത്‌ വളരെ നന്നായിട്ടുണ്ട്‌. ആശംസകൾ

Kannapi said...

ORU MASAM LEAVE ADUTHU NATTIL VANNU KARANGIYA POLEYAYI, THANI NADAN STYLYE EZHUTHU, I LIKE IT

Ashly said...

ha..ha..ha...nice :)

കണ്ണനുണ്ണി said...

ഹി ഹി വായിക്കാന്‍ രസോണ്ട്.....ഇനിയും വരാം... അടുത്ത കഥ റെഡി ആക്കി വെക്ക്

കൂട്ടുകാരൻ said...

കൊള്ളാം...നിങ്ങളുടെ സ്ഥലത്ത് എത്തിയ പോലൊരു ഫീലിംഗ്...നല്ല തൃശൂര്‍ സ്ലാന്ഗ്

Typist | എഴുത്തുകാരി said...

അന്തസ്സും അഭിമാനവും തന്റേടവുമുള്ള പെണ്ണുങ്ങള്‍ ഉള്ള സ്ഥലമാണല്ലേ? അപ്പോ കോട്ടക്കലില്‍ അതില്ലെന്നാണോ?

രഘുനാഥന്‍ said...

ആര്‍ദ്രെ....
കോഴി സുകു ആള് കൊള്ളാമല്ലോ....നല്ല വിവരണം ആശംസകള്‍

വെളിപാട്‌ said...

very nice

സൂത്രന്‍..!! said...

:)

ആര്‍ദ്ര ആസാദ് / Ardra Azad said...

വശംവദൻ ,Kannapi, Captain Haddock, കണ്ണനുണ്ണി,കൂട്ടുകാരന്‍,രഘുനാഥന്‍ ,അഖിലന്‍,സൂത്രന്‍..!!

വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ക്കും നന്ദി........

ആര്‍ദ്ര ആസാദ് / Ardra Azad said...

Typist | എഴുത്തുകാരി : എഴുതി പോസ്റ്റ് ചെയ്യതതിന്നുശേഷമാണ് ഇങ്ങനെയൊരു പോയിന്‍‌റ്റ് കണ്ടത്, ചേച്ചി ഇനിയിതാരോടും പറയേണ്ട. കോട്ടക്കലില്‍ മാത്രമല്ല, കാഞ്ഞങ്ങാടും കോട്ടയവുമടക്കം ഭൂമിമലയാളത്തിലെ ഒരു മാതിരി എല്ലാ പെണ്ണുങ്ങളും അന്തസ്സും അഭിമാനവുമുള്ളവരൊക്കെതന്നെ................

Unknown said...

സുകുവേട്ടൻ നല്ല കോഴി തന്നെ

വയനാടന്‍ said...

സുകു കോട്ടക്കലിൽ തന്നെ തുടരട്ടെ

Faizal Kondotty said...

:)

khader patteppadam said...

പോസ്റ്റ്‌ ഉഗ്രനായി. ഇരിയ്ക്കപ്പലകയില്‍ മുളകരച്ചു തേച്ച്‌ ഇരിയ്ക്കാന്‍ നല്‍കി സ്ഥിരം സൊള്ളുകാരനായ ഒരു കാരണവരെ നീറ്റിച്ച്‌ ഓടിച്ച ഒരു ചേച്ചിയുടെ കഥ എനിക്കും പറയാനുണ്ട്‌.ആസന ഭാഗത്തെ തുണി പൊക്കിയിട്ടേ കാരണവര്‍ പലകയില്‍ ഇരിക്കാറുള്ളു. ചേച്ചിയുടെ ഭര്‍ത്താവു നാട്ടിലില്ലാത്ത കാലമായിരുന്നു അത്‌. വേണ്ട അവര്‍ രണ്ടുപേരും ഇന്നില്ല.

Areekkodan | അരീക്കോടന്‍ said...

കോഴി സുകു നന്നായി.പിന്നേ കോട്ടക്കലില്‍ അങ്ങിനെ ഒരു സുകുവിനെ കാണ്മാനേ ഇല്ലല്ലോ?

Ardhra Prakash said...

njan ardhra prakash

thankyou for the comment you posted
it was the first comment i received
thank you very much
your blog is very nice
seems like i am beginning to admire your work


MESSAGE:

this message is for all reading this comment
please visit my blog and please post a lot of comments
it will really help me

bye

ആര്‍ദ്ര ആസാദ് / Ardra Azad said...

അനൂപ്‌ കോതനല്ലൂര്‍ :,

Faizal Kondotty:,

ആര്‍ദ്ര പ്രകാശ്‌:

വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ക്കും നന്ദി........

ആര്‍ദ്ര ആസാദ് / Ardra Azad said...

വയനാടന്‍ :,

Areekkodan | അരീക്കോടന്‍ :

സുകു കോട്ടക്കലില്‍ നിന്നും സ്‌ക്കൂട്ടായിന്നാണ് ലേറ്റസ്‌റ്റ് ന്യൂസ്സ്......

ആര്‍ദ്ര ആസാദ് / Ardra Azad said...

khader patteppadam : പുകചിലും കൊണ്ട് ഓടിയ കാരണവരുടെയും കണ്ടു നില്‍ക്കുന്ന ചേച്ചിയുടെയും ചിത്രം തെളിയുന്നു മനസ്സില്‍......

Ajmel Kottai said...

ഉഗ്രന്‍ പോസ്റ്റ്‌!!

ഹാരിസ് നെന്മേനി said...

അപ്പൊ..ആ സുകു ഇപ്പ കോട്ടക്കല്‍ ആന്ന്...നല്ല പോസ്റ്റ്‌

Sureshkumar Punjhayil said...

‘കോഴി സുകു’ Kalakki...!
Manoharam, Ashamsakal...!!!