Monday, February 15, 2010

എറപ്പായേട്ടന്‍

വരന്തരപിള്ളി അങ്ങാടിയില്‍ നിന്ന് വടക്കും‌മുറിയിലേക്ക് തിരിയുന്ന വഴിയില്‍, പാല്‍ സൊസൈറ്റിക്ക് പിന്നിലായി ഒരു എറപ്പായേട്ടന്‍ താമസിച്ചിരുന്നു. വലതുകാലില്‍ സൊറിയാസിസുള്ള, ബുദ്ധിക്ക് 10 പൈസ കുറവുള്ളൊരു സാധുമനുഷ്യന്‍. എല്ലാ മലയാളമാസം ഒന്നാംതിയ്യതിയും വരന്തരപിള്ളിയിലെ പ്രമാണിമാരുടെ വീട്ടില്‍ ‘ഒന്നാംന്തി’ കയറലായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ജോലിയും വരുമാനമാര്‍ഗ്ഗവും. ഒന്നാം തിയ്യതി താന്നേതെങ്കിലും വീട്ടില്‍ കയറിചെന്നാല്‍ അവിടെ ഐശ്വര്യം നിറയുമെന്ന് ഈ പാവം കരുതിപോന്നു. പക്ഷെ സത്യം മറ്റൊന്നായീരുന്നു. എറപ്പായേട്ടന്‍ ഒന്നാംന്തി കയറിയാല്‍, ആ മാസം ഉള്ള മനസമാധാനവും കൂടി പോകുമെന്നറിവും അനുഭവമുള്ള നാട്ടുകാര്‍, മൂപ്പര്‍ ഗേറ്റുതുറക്കുന്നതിനുമുന്‍പെ 10രൂപയുമായി പടിക്കലേക്കോടി പുള്ളിയെ തിരിച്ചുവിടുകയാണ് പതിവ്.

ഉച്ചക്ക് ശേഷം അങ്ങാടിയിലെ ഭാരത് ഹോട്ടലില്‍ വിറക് കീറികൊടുക്കലും പാത്രംകഴുകലുമായിരുന്നു മറ്റൊരു പാര്‍ട്ടൈം ജോലി. വിറകുകീറലും കഴിഞ്ഞ് ബാക്കിവന്ന സുഖിയനും ബോണ്ടയും കഴിച്ച്, വീട്ടിലേക്കുള്ളത് പൊതിഞ്ഞെടുത്ത് വേച്ചു വേച്ച് ആറുമണിക്ക് മുന്‍പ് വീടുപിടിക്കുമായിരുന്നു എറപ്പായേട്ടന്‍.

അക്കാലത്ത് അങ്ങാടിയിലെ ഒരുപണിയും ഇല്ലാത്ത ചില അലവലാതികളും കൃമികടി ഇളകിയ കുറച്ച് ഓട്ടോകാരും ഈ പാവത്തിനെ നോട്ടമിടുകയും ‘എറപ്പായി നായര്‍’ എന്നൊരു ഇരട്ടപേരിട്ട്, ‍ജോലികഴിഞ്ഞ് സമാധാനത്തോടെ വീട്ടിലേക്കുപോയികൊണ്ടിരുന്ന ഈ മനുഷ്യനെ

‘നായരെ, എറപ്പായിനായരെ’യെന്ന്

മറവിലിരുന്ന് വിളിച്ച് ശല്യപ്പെടുത്തി അര്‍മ്മദിച്ചുകൊണ്ടിരുന്നു. ഒപ്പത്തിനൊപ്പം മറുപടിപറയാനാറിയാത്ത എറപ്പായേട്ടന്‍ തനിക്കറിയാവുന്ന വലിയ തെറികള്‍ തിരിച്ച് വിളിച്ച് ശല്യക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചകൊണ്ടിരുന്ന കാലം.

അന്നാളുകളില്‍, തന്റെ വാര്‍ഡിലിങ്ങനെയൊരു പാവത്തിനെ കുരങ്ങുകളിപ്പിക്കുന്നുണ്ടെന്ന് കേട്ടറിഞ്ഞ പപ്പേട്ടന്‍ (വരന്തരപിള്ളി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്, CPM ലോക്കല്‍ സെക്രട്ടറി) അങ്ങാടിയിലെ കൂളകള്‍ക്ക് വാണിങ്ങ് നല്‍കിയ ദിവസം, ഇതൊന്നുമറിയാതെ പരിപ്പുവടയും ചവച്ച് ആടിയാടി വരികയായിരുന്നു എറപ്പായേട്ടന്‍. ഓട്ടോ സ്റ്റാന്‍ഡ് പിന്നിട്ടിട്ടും പതിവു നായര്‍ വിളി കേള്‍ക്കാനേയില്ല , ടോട്ടലൊരു നിശബ്ദത. മൂപ്പര്‍ക്ക് കാര്യം പിടികിട്ടിയില്ല. പത്തടി കൂടി നടന്ന് നാലുപാടും നോക്കി എറപ്പായേട്ടന്‍ അലറി.

“ഇന്നൊരു നായ്യിന്റെ മോനുമില്ലെട, എറപ്പായ് നായരെന്ന് വിളിക്കാന്‍”

--------------------------------------------



37 comments:

Unknown said...

ആര്‍ദ്രാ,
ചിലര്‍ക്ക് ചിലപേരുകള്‍ വീണൂ കിട്ടും.
ആദ്യമൊക്കെ വിഷമം തോന്നും. പിന്നീടതു കേള്‍ക്കാതെ ഉറങ്ങാന്‍ പറ്റില്ലെന്നാവും.
എറപ്പായി ചേട്ടനോടതു വേണ്ടായിരുന്നു.

ശ്രീ said...

ഒരു പാവം ശുദ്ധന്‍!

താരകൻ said...

പതിവുകൾ തെറ്റുമ്പോൾ ആർക്കായാലും ദേഷ്യം വരും എറപ്പായേട്ടനായാലും...പണ്ട് .ഒരല്പനേരത്തെക്ക്ന യാഗ്രവെള്ളചാട്ടം നിന്നപ്പോൾ ചുറ്റുവട്ടത്തുള്ളവർ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന കഥയും ഓർമ്മവന്നു

ഭായി said...

ഹല്ല പിന്നെ! ഏത് എറപ്പായി ആയാലും ക്ഷമക്കൊരതിരില്ലേ....??!!

വശംവദൻ said...

ശീലങ്ങൾ അങ്ങനെ പെട്ടെന്ന് മാറ്റാൻ പറ്റുമോ?

:)

രഘുനാഥന്‍ said...

ഹ ഹ കേട്ട ശീലിച്ചത് കേള്‍ക്കാതെ വരുമ്പോള്‍ ആര്‍ക്കും ദേഷ്യം വരില്ലേ

പട്ടേപ്പാടം റാംജി said...

ഞാന്‍ അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്ന സമയത്ത്‌ ഞങ്ങളുടെ അടുത്ത്‌ ഒരു റ്റൈലറും കുടുംബവും ഉണ്ടായിരുന്നു. എല്ലാ മലയാള മാസം ഒന്നാം തിയതിയും ഞാനവിടെ ഒന്നാംന്തി കയറാന്‍ ചെല്ലണമായിരുന്നു. കലത്ത്‌ വയറു നിറയെ പുട്ടും കടലയും പിന്നെ ഒരു രൂപയും.
മധുരിക്കുന്ന ചെറുപ്പം ഓര്‍മ്മപ്പെടുത്താന്‍ സഹായകമായി.

എറക്കാടൻ / Erakkadan said...

ഞങ്ങടെ നാട്ടിലും ഉണ്ട്‌ ഇതു പോലൊരു ആൾ..കോരനെന്നാണു പേര​‍്‌...എപ്പോഴും ഫിറ്റാണ​‍്‌..നല്ല നാടൻ പാട്ടുകൾ പാടും...ആളുകൾ കളിയാക്കുമ്പോൾ തെറി വിളിക്കും....

Anil cheleri kumaran said...

ശീലങ്ങള്‍ മാറ്റാന്‍ പറ്റുമോ അല്ലേ? ഹഹഹ...

Typist | എഴുത്തുകാരി said...

ഇവിടേയുമുണ്ടായിരുന്നു ഈ ഒന്നാം തിയതിക്കാര്‍. എന്നിട്ടൊരു ചോദ്യവും, ഒന്നാന്തിയായിട്ടു ഞാനല്ലല്ലോ ആദ്യം എന്നു്.

രാജീവ്‌ .എ . കുറുപ്പ് said...

(വരന്തരപിള്ളി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്, CPM ലോക്കല്‍ സെക്രട്ടറി)

ഫലം ഉണ്ടായി അല്ലെ. നാട്ടിന്‍ പുറത്തെ എങ്ങനെ എന്തൊക്കെ കാഴ്ചകള്‍ അല്ലെ.

jayanEvoor said...

ഹഹഹ...!
എറപ്പായേട്ടന്‍ കലക്കീ..!!

VEERU said...

എറപ്പായിയേട്ടൻ കീ ജെയ്...!!
ചെറുതെങ്കിലും ഈ എറപ്പായി പുരാണം ഇഷ്ടായി..
ആശംസകൾ !!

നിരക്ഷരൻ said...

പെട്ടെന്നൊരു ദിവസം അത് കേള്‍ക്കാതിരുന്നാല്‍ ഒരു അസ്വസ്തതയാ. അതിന്റെ വിഷമം പുള്ളിക്കല്ലേ അറിയൂ :)

Unknown said...

ശീലങ്ങള്‍ മാറ്റാന്‍ പറ്റില്ലല്ലോ.!

Manoraj said...

നാട്ടിൽ ഒരു കുഞ്ഞിപാറു ഉണ്ട്.. അവരെ അങ്ങിനെ വിളിക്കുന്നത് ആളുകൾക്ക് ഹരമാ.. വേറെയൊന്നിനുമല്ല. അവരുടെ തെറി കേൾക്കാൻ

അരുണ്‍ കാക്കനാട് said...

വലതുകാലില്‍ സൊറിയാസിസുള്ള, ബുദ്ധിക്ക് 10 പൈസ കുറവുള്ളൊരു സാധുമനുഷ്യന്‍.എറപ്പായി ചേട്ടന്‍ കസറി ..അവതരണത്തില്‍ പുതുമ തോന്നി .എല്ലാവിധ ആശംസകളും !

ഗീത said...

ശീലമായതെന്തും തുടര്‍ന്നേ പറ്റൂ അല്ലേ?
പാവം എറപ്പായേട്ടന്‍.

ഒരു നുറുങ്ങ് said...

ഇവിടെങ്ങും”എറപ്പായേട്ട്ന്”മാരായിരുന്നു ഏറെ!!
ഫ്ളാറ്റുകള്‍ കുനുകുനാ പൊങ്ങിവന്നപ്പോള്‍,പിന്നെ
ഈമാതിരിപ്പെട്ട’ഒന്നാന്തീക്കാരൊ’ക്കെയും
ഫ്ളാറ്റായീന്നാ തോന്നണേ !

Jishad Cronic said...

ആശംസകള്‍...

പ്രദീപ്‌ said...

ആദ്യം സഹതാപം തോന്നി .പിന്നെ ചിരിപ്പിച്ചു .

പ്രദീപ്‌ said...

ആദ്യം സഹതാപം തോന്നി .പിന്നെ ചിരിപ്പിച്ചു .

Unknown said...

ശരിക്കും ആർദ്രമായിരിക്കുന്നു. വെറുതെ ഒരു വിഷമം!

NITHYAN said...

ഒരു സൈക്ക്ലോളിക്കല്‍ അനാലിസിസ് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

Ardhra Prakash said...

അങ്കിള്‍,

അങ്കിള്‍ എനിക്കൊരു കമന്റ്‌ അയച്ചിരുന്നു. മുന്‍പാണ്‌. റിപ്ല്യ്‌ അയക്കാന്‍ പറ്റിയില്ല. നന്ദിയുണ്ട്.

അങ്കിള്‍-ഇന്റെ പോസ്റ്റ്‌ വായിച്ചു. വളരെ നല്ലതാണു. ഒരു സംശയം. അങ്കിള്‍-ഇന്റെ ശരിക്കും സ്ഥലം "വരന്തപിള്ളി " ആണോ. അല്ല, എല്ലാ പോസ്റ്റിലും വരന്തപിള്ളി ഉണ്ടല്ലോ അതുകൊണ്ട് ചോദിച്ചതാണ്.

നന്ദി.

ബഷീർ said...

ഇങ്ങിനെയും ചില മനുഷ്യർ നമുക്കിടയിൽ.. :)

Umesh Pilicode said...

ചിലരങ്ങിനെയാ

perooran said...

pavam chettan

Sapna Anu B.George said...

ഇവിടെ കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം

khader patteppadam said...

വരന്തരപ്പിള്ളിയില്‍ പോകുമ്പോള്‍ എറപ്പായിച്ചേട്ടനെ കാണാന്‍ പറ്റുമോ എന്ന് നോക്കാം.

ജയരാജ്‌മുരുക്കുംപുഴ said...

chottayile sheelam chudalavare........

ഉസ്താദ് said...

നന്നായിരിക്കുന്നു അവതരണം ,ആകെ മൊത്തം എരപ്പാക്കി.....

വാക്കേറുകള്‍ said...

ഉഷാറായ്ട്ടുണ്ടല്ലോ. എന്താ ഗട്യേ നിര്‍ത്ത്യേത്.. പുത്യേത് ഒരെണ്ണം പൂശെന്നെ.
ഇമ്മള്‍ ഒരെണ്ണം ഇവിടെ തൊടങ്ങീട്ടുണ്ട് ട്ടാ...ഒന്നു നോക്കുക.

Pranavam Ravikumar said...

"Kollaaam" :-)

Pony Boy said...

അവതരണം എല്ലാം കേമം ..ബട്ട് ക്ലൈമാക്സിൽ ഒരു ഗുമ്മില്ല എന്നു തോന്നുന്നു...

ശങ്കരനാരായണന്‍ മലപ്പുറം said...

ആര്‍ദ്രക്കുട്ടിക്ക് സുഖമല്ലേ!

പാവപ്പെട്ടവൻ said...

നാട്ടുവര്‍ത്തമാനങ്ങള്‍ ഒരുവര്‍ഷം കഴിയുന്നു ഈ പോസ്റ്റ്‌ ......