Tuesday, July 14, 2009

ത്യാഗി

ജിസാനിലെ(തെക്കന്‍ സൌദി) ഞങ്ങള്‍ തൃശ്ശുര്‍ക്കാരുടെ കൂട്ടായ്മ്മയായിരുന്നു ‘തൃശ്ശൂര്‍ ജില്ലാ പ്രവാസി അസൊസിയേഷന്‍’ . ചാലക്കുടി, ഇരിങ്ങാലകുട, മാള, ത്രിശ്ശൂര്‍, കുന്ദകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി,കൊടുങ്ങല്ലൂര്‍,വരന്തരപ്പിള്ളി,ചാവക്കാട്, തൃപ്രയാര്‍ തുടങി എല്ലാ നാട്ടുരാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസിപൌരന്‍‌മാരും കക്ഷി രാഷ്‌ട്ട്രിയ ജാതി മതത്തിനതീതമായി നല്ല രീതിയില്‍ തമ്മില്‍ തല്ലി നടത്തികൊണ്ടുവന്നിരുന്ന പ്രസ്ഥാനം. വരിസംഖ്യ പിരിക്കല്‍, വിളിക്കുറി, പിരിച്ചകാശ് പലിശക്കു കൊടുക്കല്‍, ഭരണസമിതിയെ തെറി വിളിക്കല്‍, നാട്ടില്‍ തുടങ്ങാന്‍ പോകുന്ന ബിസിനസുകളെകുറിചുള്ള ചര്‍ച്ച തുടങിയ സ്ഥിരം കലാപരിപാടികള്‍ നടന്നിരുന്നത് എല്ലാ മാസത്തിലേയും രണ്ടാം വെള്ളിയാഴ്ചയായിരുന്നു.


സംഘടനയുടെ വാര്‍ഷികവും തിരുവോണവും ആഗസ്റ്റുമാസത്തിലായതിനാല്‍ ഇക്കുറിയും ഗംഭീര കലാപരിപാടികളും (LKG പിള്ളാരുടെ സിനിമാറ്റിക്ക് ഡാന്‍സ്, UKG ക്കാരുടെ ഗ്രൂപ്പ് സോങ്ങ്, ഒന്നാം ക്ലാസ്സുകാരന്റെ കഥ പറചില്‍, കസേര, സ്പ്പൂണ്‍ ഓട്ടങ്ങള്‍.......) തിരുവോണ സദ്യയും മാസവസാന വെള്ളിയാഴ്ച നടത്താന്‍ തീരുമാനിക്കുകയും അതിലേക്കായ് ഒരു ആഘോഷകമ്മിറ്റിയേയും തെരെഞ്ഞെടുക്കുകയുണ്ടയി. മാപ്രാണം നെടുമ്പാള്‍ സൈഡിലുള്ള ഒരു ജോണ്‍സേട്ടനായിരുന്നു കമ്മിറ്റി ചെയര്‍മ്മാന്‍. മാപ്രാണം പള്ളി പെരുന്നാളിന് അബ് അലബുണ്ടാക്കാതെ നടത്തിയ പരിചയമ്മാണ് ഈ നല്ല മനുഷ്യനെ ഇത്രയും വലിയ പദവി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.

ബീച്ചിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തിലായിരുന്നു കാര്യപരിപാടികളും സദ്യയും അറേന്‍ജ്ജ് ചെയ്തിരുന്നത്. ഓണഘോഷമാണെങ്കിലും, നടത്തുന്നത് സൌദിയിലാണെന്നും ആ ബോധം എല്ലാവര്‍ക്കും വേണമെന്നുമുള്ള പഴമക്കാരുടെ ചൊല്ലിനെ പുറംക്കാലിനടിച്ച് ആ വ്യാഴാഴ്ച്ച രാത്രി അര്‍മാദിക്കാന്‍ ഞങ്ങള്‍ തീരൂമാനിച്ചു. നാടന്‍ കല്യാ‍ണ വീടുകളെ ഓര്‍മ്മിപ്പിക്കുവിധം കറിക്കരിയല്‍, അച്ചാറിടല്‍, നാളികേരം ചിരകല്‍, പിഴിയല്‍, അടപ്രഥമനുള്ള അട അണിയല്‍ തുടങ്ങിയ ഗെയ്മുകള്‍ ഒരിടത്തു നടക്കുന്നു, മേലനങ്ങാന്‍ മടിയുള്ള ഒരു ഗ്രൂപ്പ് 28 കളിയുടെ ലഹരിയിലാണ്, കലാഭവന്‍ മണിയുടെ പാട്ട് കാസറ്റില്‍ കേട്ട് ചുവടുവെക്കുന്നു മറ്റൊരു ടീം.

ആഘോഷം ആര്‍ഭാടമാക്കനായി കന്യാകുമാരിക്കാരന്‍ മുരുകന്റെ ഡിസ്റ്റ്ലറിയില്‍ നിന്നെത്തിയ സ്കോച് ലാവീഷായതോടെ കലാഭവന്‍ മണിയുടെ പാട്ടു മാറി കൊടുങ്ങല്ലുര്‍ ഭരണിപാട്ടിന് കനം വെക്കുകയും തങ്ങള്‍ നില്‍ക്കുന്നത് സ്വരാജ് റൌണ്ടിലാണെന്നും തോന്നിയ സമയത്താണ് ബീച്ചീലൂടെ കാറ്റും കൊണ്ടുപ്പോയ രണ്ട് പോലീസൂകാര്‍ക്ക് അവിടെ കേറിയൊന്ന് നോക്കാന്‍ തോന്നിയതും ഗേറ്റ് തുറക്കാനുള്ള ബെല്ലടിച്ചതും.

ഗേറ്റ് തുറന്ന ബഷീറീന്റെ മുഖത്തു കണ്ട നവരസങളും അന്തരിക്ഷത്തില്‍ തത്തികളിക്കുന്ന നാരങ്ങവെള്ളത്തിന്റെ മണവും പോലിസുകാര്‍ക്ക്, അനിമല്‍ പ്ലാനറ്റില്‍ സീബ്രക്കൂട്ടത്തെ കണ്ട സിംഹത്തിന്റെ വഷളന്‍ ചിരി ഉണ്ടാക്കി.സിംഹങള്‍ അലറിചാടുന്നതിനു മുന്‍പെ ഓലന്‍, കാളന്‍, അവിയലിനേയും അനാഥരാക്കി പല സീബ്രകളും മതിലുചാടി, മറ്റുചിലര്‍ അംബസ്താനി കളിച്ച് ഒളിചിരുന്നു.

ഓടാന്‍ കഴിയാതിരുന്ന ഭാഗ്യവാന്‍‌മാര്‍ക്കാണ്, കേരളം,മഹാബലി, തിരുവോണം, കൂട്ടായ്മ തുടങിയ കഥകള്‍ പറയാനുള്ള പുണ്യം കിട്ടിയത്. കഥകള്‍ കേട്ട് രസിച്ച എമ്മാന്‍‌മാര്‍ പഷെ ‘കൊട്ടുവടി’ കാര്യത്തില്‍ മാത്രം ഒരു കോബ്രമൈയിസിനും തയ്യാറായില്ല. ഈ സാധനം ആര് വാറ്റി, ആര് കൊണ്ടുവന്നു, ആരൊക്കെ അകത്താക്കിയിട്ടുണ്ട് എന്ന കാര്യമാത്ര ചോദ്യങ്ങള്‍ക്കെലാം ഉത്തരം കിട്ടതെ വന്നപ്പോള്‍, എന്നാല്‍ എല്ലാവര്‍ക്കും ഓണസദ്യ ജയിലില്‍ ആകാമെന്ന് പറഞ് എമ്മാന്‍ ആട്ടിതെളി തുടങ്ങിയപ്പോഴാണ് ജോണ്‍സേട്ടനിലെ ത്യാഗിയുണര്‍ന്നത്.

മഹാബലി ചെയ്ത അതെ വിവരക്കേട്.


അങനെ എല്ലാ ത്രിശ്ശുകാര്‍ക്കും വേണ്ടി ആ പാപം(വാറ്റിയത് ഞാന്‍, കൊണ്ടുവന്നത് ഞാന്‍ , കുടിച്ചത് ഞാന്‍ ) ഏറ്റെടുത്ത് പൊലീസ്ജീപ്പിലിരുന്ന് പോകുമ്പോഴാണ് വരുംകാല പുകിലുകളെകുറിച്ച് ജോണ്‍സേട്ടന്‍ ശരിക്കും ആലോചിച്ചത്.സാധാരണ കേസുകളില്‍ മേലുനോവിക്കാത്ത സൌദി പോലിസിന് പക്ഷെ ചാരായത്തിന്റെ കാര്യത്തില്‍ ആ ദാഷ്യണ്യമൊന്നുമില്ല, നെറ്റ് വര്‍ക്കിന്റ്റെ അവസാനകണ്ണിയെ പിടിക്കും വരെ ഇടിക്കുമെന്നറിവുള്ള ആ പാവം തന്നിക്കു കിട്ടാന്‍ പോകൂന്ന ഇടികള്‍, മാപ്രാണം പെരുന്നാളിന്റെ വരവിന് കാത്തിരിക്കുന്ന റോസിയെയും പിള്ളാരെയും, വരാന്‍ പോകുന്ന മഹത്തായ ജയില്‍ വാസം തുടങിയവയെ കുറിച്ച് ആലോചിച്ചിരിക്കുബോഴാണ് ജീപ്പ് സഡന്‍ ബ്രക്കിട്ട് നിന്നത്. ഇടി ഇപ്പോ തന്നെ തൊടങ്ങൊ കര്‍ത്താവെന്ന് പേടിച്ച ജോണ്‍സേട്ടനെ നോക്കി ആ രണ്ടു നല്ല പോലീസുകാരും ശുദ്ധമായ അറബിയില്‍ ഇങനെ പറഞ്ഞത്രേ


ടോ മാപ്പളെ, കങ്കാരുമൊറാ,


ത്യാഗമാവാം പഷെ ഈ ജാതിയാവരുത്.....


പോ...പ്പോയി കിട്ടുമെങ്കില്‍ മല്ലനും മതേവനും കഥ വായിക്ക്...


പിറ്റേന്നാള്‍ ഓണസദ്യ ഗംഭീരമായി നടന്നു. ജോണ്‍സേട്ടനായിരുന്നു ഓലന്‍ വിളബിയത്.


19 comments:

അജ്ഞാതന്‍ said...

സൌദി പൊലീസ് മലയാളം പഠിച്ചത് ഉപകരമായീ, അല്ലെങ്കില്‍ ജൊസേട്ടനു ഇടി മേടിച്ചേനെ......

ഇനിയും എഴുതുക....

VEERU said...

Athu kalakki !!! oru thrissurkkarane..ingane thyagi ayaan pattu mashe hi hi !!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഗലക്കീട്ടോ
:)

പാവപ്പെട്ടവൻ said...

ഇങ്ങനെയുള്ള ആള്‍ക്കാര്‍ എന്തായാലും റിയാദില്‍ ഇല്ലാതായത് ഭാഗ്യം

രഘുനാഥന്‍ said...

പാവം ജോസേട്ടന്‍....അദ്ദേഹം ഒരു മഹാ ത്യാഗി തന്നെ
നല്ല എഴുത്ത് ആശംസകള്‍

ramanika said...

gambeeram!

khader patteppadam said...

ചങ്ങാതീ, സംഭവം നടന്നതു തന്നെയോ..? മാപ്രാണം എന്റെ അടുത്താണ്. ആ ജോണ്‍സേട്ടനെ ഒന്നു കാണണമല്ലൊ.

ആര്‍ദ്ര ആസാദ് / Ardra Azad said...

അജ്ഞാതന്‍,VEERU : നന്ദി......

രാമചന്ദ്രന്‍ വെട്ടിക്കാട്ട്,രഘുനാഥന്‍, ramaniga: നന്ദി....

പാവപ്പെട്ടവന്‍: സന്തോഷിക്കേണ്ട... അന്നത്തെ പലരും (ഈയുള്ളവനടക്കം) ഇപ്പോള്‍ റിയാദിലുണ്ട്...

khader patteppadam: സംഭവം നടന്നതു തന്നെ... പഷെ ജോണ്‍സേട്ടനെ കാണിചുതരാന്‍ പറ്റില്ല... സോറി...

mini//മിനി said...

എഴുത്തു കലക്കി, ആശംസകള്‍, ഇനിയും പ്രതീക്ഷിക്കാമല്ലോ,

ശ്രീ said...

എഴുത്ത് നന്നായിട്ടുണ്ട്. :)

Typist | എഴുത്തുകാരി said...

മാപ്രാണം പള്ളിപെരുന്നാളിനു് അമ്പ് നടത്തിയ, നെടുംബാള്‍ സൈഡില്‍ വീടുള്ള, ത്യാഗസന്നദ്ധനായ ജോണ്‍സേട്ടനെ കണ്ടുപിടിക്കാമോന്നു നോക്കട്ടെ. (മാപ്രാണം നമ്മുടെ തൊട്ടടുത്തല്ലേ).

Areekkodan | അരീക്കോടന്‍ said...

കലക്കി...

Sureshkumar Punjhayil said...

Aghosham ganbheeramayi...!

Manoharam, Ashamsakal...!!!

മറ്റൊരാള്‍ | GG said...

എഴുത്ത് നന്നായിട്ടുണ്ട്. അവസാന സംഭവത്തിന്റെ സീരയസ്നസ് മനസ്സിലായെങ്കിലും. ആ ത്യാഗവും, പോലീസുകാരുടെ ദയാ‍വാക്കും കേട്ട് ചിരിച്ചുപോയി. രണ്ട് ലൈന്‍ കോപ്പിയടിച്ച് ഇവിടെ ഇടാമെന്ന് വിചാരിച്ചപ്പോള്‍ എല്ലാം ഡിസേബിള്‍ഡ്. ഇത് ചതിയായിപ്പോയി കേട്ടോ.

ആര്‍ദ്ര ആസാദ് / Ardra Azad said...

മിനി,ശ്രീ,എഴുത്തുകാരി,അരീക്കോടന്‍, Sureshkumar Punjhayil : നന്ദി.......

മറ്റൊരാള്‍ | GG : അപ്പുവിന്റെ ബ്ലോഗാത്മകഥയിലൂടെ പരിചയമ്മുണ്ട്...... നന്ദി......

annamma said...

great man = johnson chetten
nannayittundallo.. adhyamayaanu ee blogil
saudi kathakal muzhuvanum vayichu nokatte

Faizal Kondotty said...

:)
Very nice way of telling

fife said...

kalakki..... kooduthal katha kelkkanam proceed with same style

GEONZ said...

nammal thrissurkarde bhasha thnne ,kallakki